- Samayam News
- malayalam News
- Significance Of Observing National Reading Day And Some Quotes Related To Reading
National Reading Day: ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം
Reading day malayalam : ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല..
- ഇന്ന് ദേശീയ വായന ദിനം
- വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനം
- വായനയെക്കുറിച്ചുള്ള ചില പ്രശസ്തമായ ഉദ്ധരണികൾ
Recommended News
ആര്‍ട്ടിക്കിള്‍ ഷോ
- Hridayakamalam
വളയാതെ വളരാന്‍ വായന വേണം
വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഭഗവദ്ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് - ‘നഹി ജ്ഞാനേന സദൃശ്യം പവിത്രമിഹ വിദ്യതേ’. മനസ്സിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായമില്ല എന്നാണ്.
വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം. ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം.
ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കുമെന്നാണ് എന്റെ നിഗമനം. പത്രം, വാരിക, കഥാപുസ്തകങ്ങള്‍ എന്നിവയാണ് വായിക്കപ്പെടുന്ന പ്രധാന മാധ്യമങ്ങള്‍. ഇതു മൂന്നും കയ്യിലെടുക്കാത്തവരും വായിക്കുന്നുണ്ട്- ഇ വായന. വാട്സാപ്പില്‍ വരുന്ന ചെറുകുറിപ്പുകള്‍ മതിമറന്നു വായിച്ചിരിക്കുന്നവരെയും നമുക്കു വായനക്കാരെന്നു വിളിക്കാം. ഓരോ വായനയിലൂടെയും ലഭിക്കുന്നത് ഓരോ തരം അറിവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചി അനുസരിച്ചായിരിക്കുമല്ലോ വായനാ വിഷയം തിരഞ്ഞെടുക്കുന്നതും.
സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിത്തുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. ഇവിടെ വായിക്കാന്‍ പഠിക്കുന്നതിനു മുന്‍പുതന്നെ എഴുതാന്‍ മനുഷ്യന്‍ പഠിച്ചു എന്നുവേണം കരുതാന്‍. മനുഷ്യസഹജമായ സൗന്ദര്യാവിഷ്‌കരണ കൗതുകത്തില്‍ നിന്നാവാം എഴുത്തിന്റെ ഉത്ഭവം.
ആദിമ മനുഷ്യര്‍ കല്ലിലും മണ്ണിലും എഴുത്തു തുടങ്ങി. ഗുഹാമുഖങ്ങളില്‍ ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍നിന്ന് അക്ഷരങ്ങളിലേക്കു മാറിയതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത് മണ്‍കട്ടകളിൽ എഴുത്ത് തുടങ്ങിയതോടെ വായനയ്ക്കു പൊതു മാര്‍ഗങ്ങളുണ്ടായി. മൃഗത്തോലിലും മരപ്പലകയിലും എഴുത്തു തുടര്‍ന്നപ്പോള്‍ എഴുതിയത് കൈമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത് മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേട്ട കാവ്യങ്ങളും കഥകളും വായിക്കാൻ പുതിയ മാര്‍ഗ്ഗം തേടിയതിങ്ങനെയാണ്. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട് ഓലകളിലേക്കുമൊക്കെ പടര്‍ന്നു കയറിയത്.
വായനയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടം ആരംഭിക്കുന്നത് കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. ഋഷികളില്‍നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്കു നീങ്ങിയത് അങ്ങനെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്‌കാരികമായ വിപ്ലവമായി മാറി. അച്ചടിവിദ്യയിലെ സാങ്കേതിക വളര്‍ച്ച ഒരു ഗ്രന്ഥത്തെ ഒരേസമയം പലരിലുമെത്തിച്ചു. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗപ്രക്രിയയുടെയും നവീനമാര്‍ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ളൂ. കുറഞ്ഞ കാലം കൊണ്ട് വായന മനുഷ്യവര്‍ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയ്തു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കംപ്യൂട്ടറിലേക്കും ലാപ്‌ടോപ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായിരിക്കുന്നു.
വായന എന്ന വാക്കു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പി.എന്‍. പണിക്കര്‍ എന്ന അക്ഷര മഹര്‍ഷിയുടെ നാമമാണ്.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം, സനാതനധര്‍മ വായനശാലയുടെയും പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍, അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്നു വിരമിച്ചു. 1978 മുതല്‍ അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സ്റ്റേറ്റ് റീഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 കേരളം വായനാദിനമായി ആചരിക്കുന്നു.
കാലഘട്ടം മാറിയതോടെ വായനയിലും മാറ്റങ്ങള്‍ ഉണ്ടായി. ഇന്ന് ഇ-വായനയുടെ കാലമാണ്. ബുദ്ധിയെയും ഭാവനയെയും വികസിപ്പിക്കുന്ന വായന, കുട്ടികളില്‍ ശീലമാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ മിക്ക രക്ഷാകര്‍ത്താക്കളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കാനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അതിനപ്പുറമുള്ള പരന്ന വായനയാണ് കുട്ടിയുടെ സ്വാഭാവിക വ്യക്തിത്വത്തെ വളര്‍ത്തുന്നത്. ചെരുപ്പുകുത്തിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറിയ എബ്രഹാം ലിങ്കനും രാമേശ്വേരത്തെ പത്രവിതരണക്കാര്‍ പയ്യനില്‍നിന്ന് ഇന്ത്യന്‍ പ്രസിഡന്റ് ആയി മാറിയ എ.പി.ജെ. അബ്ദുൽ കലാമും തങ്ങളുടെ വിജയഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാം നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്താക്കളുമാണ്.
നമ്മുടെ കുട്ടികളും ഗ്രന്ഥശാലകളില്‍ പോകട്ടെ, ഇഷ്ടമുള്ളതു തിരഞ്ഞെടുത്തു വായിക്കട്ടെ, രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്ക്കുമപ്പുറം വളരട്ടെ. അതിന് പുറംവായനയ്ക്കു വേണ്ട സൗകര്യങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ ഒരുക്കണം.
Subscribe Newsletter
Subscribe for:
Please choose an option
Do you want to unsubscribe Newsletter/Alerts?
- Latest News
- Grihalakshmi
- Forgot password
- My bookmarks
Special Pages
- Reading Day 2023
- reading day 2023
വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്?; അറിയാം, വായന തുടങ്ങാം വൈകാതെ
ഡോ. ഗിതിന്‍. വി.ജി (സൈക്കോളജിസ്റ്റ്), 19 june 2023, 07:20 am ist.
Representative Image | Photo: Mathrubhumi
സാ ങ്കേതിക വിദ്യ ദിനംപ്രതി വികസിച്ച്, വായനയെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയെങ്കിലും വായനാനുഭാവത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. ''വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും''എന്നാണ് കവി കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകള്‍ പരിചിതമല്ലാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്? വായന തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വായന, അറിവിനോടൊപ്പം അവരുടെ വൈകാരിക ബുദ്ധിവികാസത്തിനു സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുന്നതിലൂടെ വൈകാരിക ബുദ്ധിവികാസം ത്വരിതപ്പെടുത്തുമെന്ന് നമ്മുടെ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്രഞനായിരുന്ന ഡാനിയേല്‍ ഗോളെമാന്‍ പ്രതിപാദിച്ചിട്ടുണ്ട്.
എങ്കില്‍ പിന്നെ വൈകാരിക ബുദ്ധിവികാസവും ന്യൂറോപ്ലാസ്റ്റിസിറ്റിയും എന്തെന്ന് നോക്കാം. നമ്മുടെ സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസിലാക്കുവാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുമുളള കഴിവാണ് വൈകാരിക ബുദ്ധി അഥവാ Emotional Intelligence. ഇന്നത്തെ സമകാലീന ഗവേഷണങ്ങള്‍ വൈകാരിക ബുദ്ധിവികാസത്തിന്റെ ആവശ്യകതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
നമ്മുടെ ജീവിതത്തെ ആരോഗ്യകരമായരീതിയില്‍ അഭിമുഖീകരിക്കുന്നതിനും സാമൂഹിക ഇടപെടലുകളില്‍ വന്നുചേരാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാമൂഹിക ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുവാനും മാനസികാരോഗ്യം അതിന്റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കുവാനും വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്. ഇന്നത്തെ മാറിയ ജീവിതശൈലിയില്‍ കുട്ടികള്‍ മൊബൈല്‍ഫോണിനും ഇന്റര്‍നെറ്റിനും അടിമപ്പെട്ടു പോകാതെ ഇത്തരം ജീവിത നൈപുണികള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ഇനി ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസം എന്തെന്ന് നോക്കാം. നമുക്ക് ലഭിക്കുന്ന അനുഭവങ്ങളിലൂടെയും പരിശീലനത്തിലൂടെയും തലച്ചോറിന് നമ്മുടെ സ്വഭാവസവിശേഷതകളില്‍ പുരോഗതിയുണ്ടാക്കാന്‍ ഏതു സമയത്തും കഴിയും എന്നതാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് തലച്ചോറിന്റെ ഒരു പ്രതിഭാസമാണ്. ഉദാഹരണമായി, ഒരു കുട്ടി കണക്കില്‍ ജന്മനാ വളരെ പിന്നോക്കമാണെന്നിരിക്കട്ടെ നിരന്തരമായ പരിശ്രമവും അവന് കിട്ടുന്ന നല്ല പരിശീലനവും അവന്റെ കഴിവില്‍ പുരോഗതിയുണ്ടാക്കും. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ ഒരാള്‍ക്ക് അപകടത്തിലൂടെ തലയ്ക്ക് ക്ഷതമേറ്റ് സംസാരശേഷി നഷ്ടമായാല്‍ സ്പീച് തെറാപ്പി നല്‍കാറുണ്ട്. ഇതിനുപിന്നിലുള്ള തത്വവും വിരല്‍ ചൂണ്ടുന്നത് നിരന്തരമായ പരിശീലനങ്ങളും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളും തലച്ചോറിലെ ന്യൂറോണുകളെ സ്വധീനിക്കുകയും അവരില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നു തന്നെയാണ്. ഇപ്രകാരമുള്ള പ്രതിഭാസം നല്ല പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുമ്പോള്‍ സംഭവിക്കുന്നുണ്ടെന്ന് തന്നെയാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പുസ്തകവായനയ്ക്കുള്ള പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
നല്ല പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ അന്വേഷണത്വര വികസിപ്പിക്കുകയും കൂടുതല്‍ അറിവ് നേടാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇപ്രകാരം നാം സ്വതന്ത്രമായി ചിന്തിക്കാനും അത് വഴി കൂടുതല്‍ സ്വയംപര്യാപ്തരാകുവാനും അനീതികളെ എതിര്‍ക്കുവാനും നല്ല സമൂഹ്യനൈപുണികള്‍ നേടിയെടുക്കാനും നമുക്ക് സാധിക്കുന്നു. ബൗദ്ധികവും സാമൂഹികവുമായ വികാസത്തിന് പുസ്തകവായന സഹായിക്കുമെന്ന് നമുക്ക് നിസംശയം പറയുവാന്‍ സാധിക്കും.
അതെ നല്ല തലമുറയെ വാര്‍ത്തെടുത്ത് നല്ല വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ ചെറുപ്പം മുതലേ കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കുകയുമാകാം. നമ്മുടെ മസ്തിഷ്‌കം ഒരു അത്ഭുതം തന്നെയാണ്. അതുകൊണ്ട് ഇനിയും വൈകിയിട്ടില്ല ഈ വായനാവാരത്തില്‍ നമുക്ക് നല്ല പുസ്തകങ്ങള്‍ വായിച്ച് നല്ലൊരു ശീലത്തിനു തുടക്കം കുറിക്കാം.
Content Highlights: Reading day 2023, Benefits of reading, How reading changes human brain
Share this Article
Related topics, reading day 2023, benefits of reading, get daily updates from mathrubhumi.com, related stories.
എം.ടിയുടെ 'മഞ്ഞ്' വായിച്ച് മകള്‍ അശ്വതി
അമ്മച്ചിക്ക് ട്രങ്ക് പെട്ടിപോലും വാങ്ങാതെ, പറമ്പിലെ മരംവെട്ടി പുസ്തകത്തിന് അലമാര പണിയിച്ച ചാച്ചന്‍!
വായനവാരം; മാതൃഭൂമി ബുക്‌സില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
More from this section
അമ്മച്ചിക്ക് ട്രങ്ക് പെട്ടിപോലും വാങ്ങാതെ, പറമ്പിലെ ...
ഇരുമ്പുകൈ മായാവി, സിഐഡി മൂസ, റിവോൾവർ റിങ്കോ; വായനയുടെ ...
ഞാനാരുടേയും നല്ല സുഹൃത്തായിരുന്നില്ല ; വിലക്കപ്പെട്ട ...
തവളയുടെ ഗർഭപാത്രത്തിൽ വെച്ചൂർപശുവിന്റെ ഭ്രൂണം ശോശാമ്മ ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
IMAGES